ChuttuvattomThodupuzha

സംസ്ഥാന ബജറ്റ് : അവഗണനയും ആക്ഷേപവും നിറഞ്ഞതെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചന്‍

തൊടുപുഴ: സംസ്ഥാന ബജറ്റ് അവഗണനയും ആക്ഷേപവും നിറഞ്ഞതെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചന്‍. ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാതെയും കുടിശിക നല്‍കാതെയും സാധാരണക്കാരെ അവഗണിച്ചും റബര്‍കര്‍ഷകര്‍ ഉള്‍പ്പെട്ട കാര്‍ഷിക മേഖലയെ ആക്ഷേപിച്ചുമുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് എം മോനിച്ചന്‍ കുറ്റപ്പെടുത്തി. കേന്ദ്ര അവഗണന മാത്രം പറഞ്ഞ്, കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ ശക്തമായ നിര്‍ദേശം ഒന്നുമില്ലാത്തത്, സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നതിനു തുല്യമാണെന്നും എം. മോനിച്ചന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!