ChuttuvattomThodupuzha

പടി. കോടിക്കുളം തൃക്കോവില്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം 9ന്

പടി. കോടിക്കുളം : തൃക്കോവില്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ഒമ്പതിന് നടക്കും. ക്ഷേത്രം തന്ത്രി എന്‍.ജി. സത്യപാലന്‍ തന്ത്രിയും ക്ഷേത്രം മേല്‍ശാന്തി കെ.എന്‍. രാമചന്ദ്രന്‍ ശാന്തിയും മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 5ന് നിര്‍മ്മാല്യം, അഭിഷേകം, 5.30ന് അഷ്ടദ്രവ്യമഹാഗണപതി ഹവനം, 6.10നും 6.20നും മധ്യേ വിശേഷാല്‍ പ്രതിഷ്ഠാ സമയപൂജ, 10.30ന് കലശപൂജകള്‍, 11.30ന് കലശാഭിഷേകങ്ങള്‍, 12.15ന് മധ്യാഹ്നപൂജ, 12.30ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 5ന് നടതുറക്കല്‍, 6.30ന് വിശേഷാല്‍ ദീപാരാധന എന്നിവയുണ്ടാകുമെന്ന് ക്ഷേത്രം പ്രസിഡന്റ് പി.ഡി. സോമനാഥ് പുല്‍പറമ്പില്‍, സെക്രട്ടറി എം.ജി. രാജന്‍ മലന്താട്ട്, ജോയിന്റ് കണ്‍വീനര്‍ വി.കെ. ഷിബു എന്നിവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!