ChuttuvattomThodupuzha

നീറ്റ്, നെറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം : റാവുത്തര്‍ ഫെഡറേഷന്‍

തൊടുപുഴ : ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഇരുട്ടിലാക്കിയ നീറ്റ്, നെറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച അഴിമതിയില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ എഴുതിയ 24ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് തുല്യ നീതി ലഭിക്കണം. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ 43 റിക്രൂട്‌മെന്റ് പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. ഇതിലൂടെ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് പരീക്ഷിക്കപ്പെട്ടതെന്ന് യോഗം വിലയിരുത്തി.

റാവുത്തര്‍ ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് എസ്.എ വാഹിദ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.കെ.എം ഹനീഫ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ മുഹമ്മദാലി, ദേശീയ ജനറല്‍ സെക്രട്ടറി പി. കെ ഹമീദ്കുട്ടി, സംസ്ഥാന കോര്‍ഡിനേറ്റര്‍ നൗഷാദ് റാവുത്തര്‍, റിട്ട. ജഡ്ജ് മുഹമ്മദ് ഇബ്രാഹിം, അബ്ദുല്‍ സലാം ചിതറ, മെഹബൂബ് ശെരിഫ് ആലപ്പുഴ, സയിദുമുഹമ്മദ് തൊടുപുഴ, പഴകുളം നാസ്സര്‍, കെ.പി ജവഹര്‍, ഒ. യൂസഫ് റാവുത്തര്‍, മുഹമ്മദ് സകീര്‍ഹാജി, നൂറുദ്ധീന്‍ കുന്നുംപുറം, സലീം രാജ്, മീരസാഹിബ്, സലീം പെരുനാട്, കാസിം പന്തളം, പി.എം ഷാജഹാന്‍, ബാബു ബഷീര്‍, പി.കെ മൂസ, ഷമീം സുലൈമാന്‍, സക്കീന വഹാബ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!