ChuttuvattomThodupuzha

ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ച് കുന്നം ദാറുല്‍ ഫത്ഹ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

തൊടുപുഴ : കുന്നം ദാറുല്‍ ഫത്ഹ് പബ്ലിക് സ്‌കൂളിലെ മഴവില്‍ ക്ലബ്ബിന്റെയും വിമുക്തി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സന്ദേശ റാലി ബോധനം 2024 സംഘടിപ്പിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ടുള്ള ദൂഷ്യ വശങ്ങളെക്കുറിച്ച് യുവതലമുറയെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കരിമണ്ണൂര്‍ ജംഗ്ഷനില്‍ നിന്നും മങ്ങാട്ടുകവല വരെ സംഘടിപ്പിച്ച റാലി കരിമണ്ണൂര്‍ സിഐ ധനഞ്ജയദാസ് ഫ്‌ലാഗ് ഓഫ് ചെയ്തു.

റാലിയുടെ ഭാഗമായി പത്തോളം കേന്ദ്രങ്ങളില്‍ ലഹരിക്കെതിരെയുള്ള പ്രസംഗം,സംഘഗാനം, ദഫ് മുട്ട്, പ്ലക്കാര്‍ഡ് പ്രദര്‍ശനം, ലഘുലേഖ വിതരണം എന്നിങ്ങനെ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.കരിമണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി , ദാറുല്‍ ഫത്ഹ് സെക്രട്ടറി റ്റി കെ അബ്ദുല്‍ കരീം സഖാഫി , മാനേജര്‍ എം.പി അബ്ദുല്‍ കരീം സഖാഫി എന്നിവര്‍ പ്രസംഗിച്ചു. മങ്ങാട്ടുകവലയില്‍ സംഘടിപ്പിച്ച സമാപന ചടങ്ങില്‍ തൊടുപുഴ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിന്‍സാദ് സി.എം ലഹരി വിരുദ്ധ സന്ദേശം നല്‍കി.സിവില്‍ എക്‌സൈസ് ഓഫീസര്‍ സിനോജ് വി ആര്‍,പ്രിന്‍സിപ്പല്‍ വി.എ ജുനൈദ് സഖാഫി,ഹമീദ് ബാഖവി, പിറ്റിഎ പ്രസിഡന്റ് ഹംസ മരവെട്ടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!