Local LiveMoolammattam

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും

അറക്കുളം : വൈഎംസിഎ യുടെയും മൂലമറ്റം അക്വാറ്റിക് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെയും എസ്എസ്എല്‍സി ,പ്ലസ് ടു ഫുള്‍ എ പ്ലസ് ജേതാക്കളെയും അനുമോദിക്കും. ബുധനാഴ്ച മൂലമറ്റം അക്വാറ്റിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദ് ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് കെ.വി.ജോസഫ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം പ്രൊഫ.എം.ജെ.ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പഞ്ചായത്ത് സെക്രട്ടറി എം.എ.സുബൈറിന് യാത്രയയപ്പ് നല്‍കും. നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
.

 

Related Articles

Back to top button
error: Content is protected !!