ChuttuvattomThodupuzha
സബ് ജൂനിയര്‍ ഫുട്ബോള്‍: പാലക്കാട്, തൃശൂര്‍ ഫൈനലില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/download-9.jpeg?resize=251%2C201&ssl=1?v=1692710922)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പുളിമൂട്ടില്‍ സില്‍ക്സ് ട്രോഫി സംസ്ഥാന സബ് ജൂനിയര്‍ ഫുട്ബോള്‍ ചാംമ്പ്യന്‍ഷിപ്പില്‍ പാലക്കാട്, തൃശൂര്‍ ഫൈനല്‍ പ്രവേശിച്ചു. പാലക്കാട് ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്ക് കണ്ണൂരിനെയും തൃശൂര്‍ ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്ക് കോഴിക്കോടിനെയും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ലൂസേഴ്സ് ഫൈനലില്‍ കണ്ണൂര്‍ കോഴിക്കോടിനെ നേരിടും. വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് നവാസ് മീരാന്‍ മുഖ്യ അഥിതിയായി പങ്കെടുക്കും. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വെങ്ങല്ലൂര്‍ സോക്കര്‍ സ്കൂള്‍ ഗ്രൗണ്ടിലാണ് ചാമ്പ്യഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)