ChuttuvattomThodupuzha

എന്‍ജിഒ യൂണിയന്‍ ഏരിയ സമ്മേളനം വിജയിപ്പിക്കുക : കാഷ്വല്‍-പാര്‍ട്ട് ടൈം ജീവനക്കാരുടെ കണ്‍വെന്‍ഷന്‍

തൊടുപുഴ: എന്‍ജിഒ യൂണിയന്‍ മന്ദിരത്തില്‍ കാഷ്വല്‍-പാര്‍ട്ട് ടൈം ജീവനക്കാരുടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.എം ശരത്ത് അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 4 ന് തൊടുപുഴ ടൗണ്‍ ഹാളില്‍ ചേരുന്ന കേരള എന്‍ജിഒ യൂണിയന്‍ തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം വിജയിപ്പിക്കുന്നതിന് മുഴുവന്‍ കാഷ്വല്‍ -പാര്‍ട്ട് ടൈം ജീവനക്കാരും പങ്കെടുക്കണമെന്ന് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.

ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി ജേക്കബ് ജില്ലാ സെക്രട്ടറിയേറ്റം ഗം വി എസ് എം നസീര്‍,ഏരിയ സെക്രട്ടറി പി എം ജലീല്‍, എന്നിവര്‍ പ്രസംഗിച്ചു. കണ്‍വെന്‍ഷനില്‍ കാഷ്വല്‍- പാര്‍ട്ട് ടൈം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലാതെ മുഴുവന്‍ ജീവനകാര്‍ക്കും പങ്കെടുക്കുവാന്‍ കഴിയും വിധം അവധി ദിവസമായ ഞായറാഴ്ചയാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!