kothamangalamLocal Live

കോതമംഗലം രൂപത : സണ്ണി കടൂത്താഴെ കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ്

കോതമംഗലം : കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത പ്രസിഡന്റായി സണ്ണി കടൂത്താഴെ തെരഞ്ഞെടുക്കപ്പെട്ടു. മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ മത്തച്ചന്‍ കളപ്പുരയ്ക്കല്‍-ജനറല്‍ സെക്രട്ടറി, അഡ്വ. തമ്പി പിട്ടാപ്പിള്ളില്‍-ട്രഷറര്‍, ജോണ്‍ മുണ്ടന്‍കാവില്‍-ഗ്ലോബല്‍ വര്‍ക്കിംഗ്കമ്മിറ്റിയംഗം എന്നിവരെയും തെരഞ്ഞെടുത്തു. കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ ആമുഖപ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ ഫാ.മാനുവല്‍ പിച്ചളക്കാട്ട്,അഡ്വ. ബാബു കുമ്പളാംകുന്നേല്‍ എന്നിവര്‍ വരണാധികാരികളായിരുന്നു. അഡ്വ. വി.യു ചാക്കോ വറങ്ങലക്കുടിയില്‍, സി.എ. തോമസ് കുണിഞ്ഞി, ബിന്ദു ജോസ് ഊന്നുകല്ലേല്‍, മേരി ആന്റണി കൂനംപാറയില്‍-വൈസ് പ്രസിഡന്റുമാര്‍. ബേബിച്ചന്‍ നിധീരി, ബെന്നി തോമസ് മേലേത്ത്, ജോര്‍ജ് കുര്യാക്കോസ് ഒലിയപ്പുറം, ജിനു ആന്റണി മാടേക്കല്‍, ജോണി ജേക്കബ് മഞ്ചേരി, കെ.എം.ജോസഫ് കാരിനാട്ട്, ഇ.ആര്‍.പൈലി ഇഞ്ചയ്ക്കല്‍, വി.ജെ.റോജോ വടക്കേല്‍, സനില്‍ പി.ജോസ് പാറങ്കിമാലില്‍, അമിതാ ജോണി മഞ്ചേരില്‍, അഞ്ചു ജോസ് നെല്ലിക്കുന്നേല്‍, ജോയ്സ് മേരി ആന്റണി എന്നിവരെ കമ്മിറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!