ChuttuvattomThodupuzha

കുടുംബശ്രീ യൂണിറ്റുകള്‍ക്കായി തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്യുന്നു

തൊടുപുഴ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണല്‍ ബിസിനസ് ഓഫീസ് തൊടുപുഴയുടെ സിഎസ് ആര്‍ ആക്ടിവിറ്റിയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകള്‍ക്കായി 10 തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്യുന്നു. എസ്ബിഐയുടെ തൊടുപുഴ റീജിയണല്‍ ഓഫീസില്‍ ഇന്ന് 11 ന് നടത്തപ്പെടുന്ന ചടങ്ങില്‍ തൊടുപുഴ റീജിയണല്‍ മാനേജര്‍ നെഫിന്‍ ക്രിസ്റ്റഫര്‍ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്യും.കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വേണ്ടി മിനി സി ആര്‍- ഡിസ്ട്രിക്ട് മിഷന്‍ കോര്‍ഡിനേറ്റര്‍ കുടുംബശ്രീ മിഷന്‍ ഇടുക്കി, സുഷമ ജോയ് – സി ഡി എസ് ചെയര്‍പേഴ്‌സണ്‍ തൊടുപുഴ മുന്‍സിപ്പാലിറ്റി എന്നിവര്‍ ചടങ്ങില്‍ സംസാരിക്കുന്നതാണ്.

 

Related Articles

Back to top button
error: Content is protected !!