kodikulamLocal Live

കോടിക്കുളത്ത് കുട്ടികളെ തട്ടി കൊണ്ടു പോകുന്ന സംഘമെന്ന് സംശയം : പോലീസ് അന്വേഷണം ആരംഭിച്ചു

പടി. കോടിക്കുളം : ചുവന്ന നിറത്തിലുള്ള കാറില്‍ എത്തിയ സംഘം റോഡില്‍ ചോക്ലേറ്റ് ഇട്ടതിന് ശേഷം കുട്ടികളോട് എടുത്തു നല്‍കാന്‍ പറഞ്ഞതായി പരാതി. ബുധനാഴ്ച രാവിലെ 9 ഓടെ ഐരാമ്പിള്ളിയില്‍ സ്‌കൂളിലേക്ക് പോയിരുന്ന വിദ്യാര്‍ത്ഥികളോടാണ് ചുവന്ന നിറത്തിലുള്ള കാറില്‍ എത്തിയ സംഘം റോഡില്‍ ചോക്ലേറ്റ് ഇട്ടതിന് ശേഷം എടുത്തു നല്‍കുവാന്‍ ആവശ്യപ്പെട്ടത്. പരിഭ്രമിച്ച കുട്ടികള്‍ വിവരം സ്‌കൂളില്‍ അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ കാളിയാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കുട്ടികള്‍ പറഞ്ഞ സമയത്ത് ഇത് വഴി ചുവന്ന നിറത്തിലുള്ള കാര്‍ കടന്നു പോകുന്നതായി ദൃശ്യങ്ങളില്‍ ഉണ്ട്. റോഡില്‍ നിന്ന് ചോക്ലേറ്റും കണ്ടെടുത്തു. കുട്ടികളെ തട്ടി കൊണ്ടു പോകുന്ന സംഘമെന്ന സംശയത്തെ തുടര്‍ന്ന് കാളിയാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!