ChuttuvattomCrimeThodupuzha

വൃദ്ധ ദമ്പതികളെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

ഉടുമ്പന്നൂര്‍ : വീടിനോടു ചേര്‍ന്ന് പെട്ടിക്കട നടത്തുന്ന കുടുംബത്തെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍. ഇടമറുക് പുതിയകുന്നേല്‍ റംസല്‍ (28), കളപ്പുരയ്ക്കല്‍ മാഹിന്‍ (26) എന്നിവരെയാണ് കരിമണ്ണൂര്‍ സിഐ ടി.വി. ധനഞ്ജയദാസ്, എസ്ഐ ടി.ആര്‍. ദിപു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതികള്‍ നടത്തിയ ആക്രമണത്തില്‍ ഉടുമ്പന്നൂര്‍ കള്ളാട്ട് കരിക്കുന്നേല്‍ പീതാംബരനും (73) ഭാര്യക്കും പരിക്കേറ്റിരുന്നു.

പ്രതി റംസലിന്റെ മയക്കുമരുന്ന് വില്‍പ്പനയെ സംബന്ധിച്ച് ദമ്പതികളുടെ മകന്‍ എക്‌സൈസുകാര്‍ക്ക് വിവരം നല്‍കി എന്നാരോപിച്ചായിരുന്നു ആക്രമണം. പ്രതികള്‍ വയോധികരെ മര്‍ദ്ദിച്ചതിനു പുറമെ വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്തു. ഞായറാഴ്ച രാത്രി 9 ഓടെയായിരുന്നു പ്രതികള്‍ ആക്രമണം നടത്തിയത്. ഇന്നലെ വൈകിട്ടാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

 

Related Articles

Back to top button
error: Content is protected !!