ChuttuvattomThodupuzha

തൊടുപുഴ വൈഎംസിഎയില്‍ നീന്തല്‍ പരിശീലനം ഏപ്രില്‍ 1 മുതല്‍

തൊടുപുഴ : തോപ്പന്‍സ് സ്വിമ്മിംഗ് സെന്റര്‍, വൈഎംസിഎ, ഡിസ്ട്രിക്ട് അക്വാറ്റിക് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 1 വരെ തൊടുപുഴ വൈഎംസിഎയില്‍ നീന്തല്‍ പരിശീലനം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 18 ക്ലാസുകള്‍ വീതമുള്ള മൂന്ന് ബാച്ചുകളാണുള്ളത്. രാവിലെ 7- 8, 8- 9 വൈകിട്ട് 4- 5, 5- 6, 6- 7 എന്നീ സമയങ്ങളിലാണ് പരിശീലനം. മുന്‍ ദേശീയ നീന്തല്‍ താരവും പരിശീലക ഡിപ്ലോമ കാരസ്ഥമാക്കിയിട്ടുള്ള എന്‍.വി.ബിജുമോന്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. വനിതകള്‍ക്ക് വനിതാ പരിശീലകയുടെ സേവനം ലഭ്യമാണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 9411500967, 9447227168.

 

Related Articles

Back to top button
error: Content is protected !!