Thodupuzha

നികുതി വര്‍ധനവ് പിന്‍വലിക്കണം: കേരള കോണ്‍ഗ്രസ് (ജേക്കബ്)

തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അന്യായമായ നികുതി വര്‍ധനവും കെട്ടിടനിര്‍മാണ പെര്‍മ്മിറ്റ് ഫീസ് വര്‍ധനയും പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് ഇപ്പോഴത്തെ നികുതി വര്‍ധനവ്. കാര്‍ഷിക രംഗത്തെ വിലയിടിവ് മൂലം ദുരിതത്തിലായ ഇടുക്കിയുടെ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് കനത്ത നികുതി വര്‍ധനവ് താങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. അടിയന്തിരമായി വര്‍ധിപ്പിച്ച നികുതി പിന്‍വലിച്ചില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്നും ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റെജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ മാണി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അനില്‍ പയ്യാനിക്കല്‍, ഷാഹുല്‍ പള്ളത്തുപറമ്പില്‍, സാബു മുതിരക്കാലായില്‍, ടോമി മൂഴിക്കുഴിയില്‍, സാം ജോര്‍ജ്, ജോസ് ചിറ്റടിയില്‍, ഔസേപ്പച്ചന്‍ ഇടക്കുളത്തില്‍, ജോണ്‍സണ്‍ അലക്‌സാണ്ടര്‍, ബാബു വര്‍ഗീസ്, റ്റിന്‍സ് ആലപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!