IdukkiLocal Live

ജില്ലാ ആശുപത്രിയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി : ജില്ലാ ആശുപത്രിയിലേക്ക് 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് വിവിധ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഡയാലിസിസ് കണ്‍സ്യൂമിബിള്‍സ്, ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ എ.കെ. ജെ.എസ്.എസ്.കെ, സി.എച്ച്.സി.സി.പി, ആര്‍.ബി.എസ്.കെ പദ്ധതിക്കു കീഴില്‍ പുറമെ നിന്നും ലഭ്യമാക്കുക, മെഡിക്കല്‍ ഓക്സിജന്‍ രോഗികള്‍ക്ക് ലഭ്യമാക്കുക, ഐസിയു ഡിപ്പാര്‍ട്ടുമെന്റിലേക്ക് ഇജി7 കാട്രിഡ്ജുകള്‍, ഇസിജി വിഭാഗത്തിലേക്ക് ഇസിജി പേപ്പര്‍ എന്നിവ ലഭ്യമാക്കുക തുടങ്ങിയവക്കാണ് ടെന്‍ഡറുകള്‍ ക്ഷണിച്ചത്. ടെന്‍ഡര്‍ ഫോമുകള്‍ മാര്‍ച്ച് 14ന് 11 വരെ ഓഫീസില്‍ നിന്ന് ലഭിക്കും. അന്നേ ദിവസം 3ന് ടെന്‍ഡറുകള്‍ തുറക്കും. ടെന്‍ഡര്‍ ഫോം വില , ഇഎംഡി തുടങ്ങിയ വിവരങ്ങള്‍ ആശുപത്രി നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ജില്ലാ ആശുപത്രി ഇടുക്കി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862 299574

Related Articles

Back to top button
error: Content is protected !!