ChuttuvattomThodupuzha

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അറുപതാമത് ഡിഗ്രി ബാച്ചിന്റെ ഉദ്ഘാടനം നടത്തി

തൊടുപുഴ : ന്യൂമാന്‍ കോളേജിലെ അറുപതാമത് ഡിഗ്രി ബാച്ചിന്റെ ഉദ്ഘാടനം കോതമംഗലം രൂപതാധ്യക്ഷനും കോളേജിന്റെ രക്ഷാധികരിയുമായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിര്‍വഹിച്ചു.നാലുവര്‍ഷ ബിരുദപ്രോഗ്രാമിന്റെ കോളേജ് തല ഉദ്ഘാടനം കോളജ് മാനേജര്‍ ഡോ. പയസ് മലേക്കണ്ടത്തില്‍ നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജെന്നി കെ.അലക്സ് തൊടുപുഴ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ പ്രഫ. ജെസി ആന്റണി, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ.സാജു അബ്രഹാം, ബിജു പീറ്റര്‍ ,ബര്‍സാര്‍ ഫാ. ബെന്‍സന്‍ എന്‍. ആന്റണി, നോഡല്‍ ഓഫീസര്‍ ബ്രാനി ജോയി ,ജോയി കിഴക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!