ChuttuvattomThodupuzha
കാഞ്ഞിരമറ്റം ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന തേക്കിന്‍തടികള്‍ സാമൂഹികവിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/thekk-19.jpg?resize=780%2C470&ssl=1?v=1710915678)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സൂക്ഷിച്ചിരുന്ന തേക്കിന് തടികള്‍ സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ തീ പിടിക്കുന്നത് കണ്ട് എത്തിയ അയല്‍വാസികളും ക്ഷേത്രഭാരവാഹികളും ചേര്‍ന്നാണ് തീ അണച്ചത്. ക്ഷേത്രത്തില്‍ നടന്നുവരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച തേക്ക് തടികളാണ് നശിപ്പിക്കപ്പെട്ടത്. ക്ഷേത്രഭരണസമിതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്നും ശക്തമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)