ChuttuvattomThodupuzha

അപകട ഭീഷണിയുയര്‍ത്തി മരം , നടപടി സ്വീകരിക്കാതെ അധികൃതര്‍

വണ്ണപ്പുറം : നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സഹകരണ ബാങ്കിന്റെ മുമ്പിലായി കാത്ത് നില്‍പ്പ് കേന്ദ്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വലിയ തേക്ക് മരം അപകട ഭീഷണിയാകുന്നു. മുന്‍ വര്‍ഷങ്ങളില്‍ അപകട ഭീഷണി ഒഴിവാക്കുന്നതിനായി ഇതിന്റെ ഇലകളും ശിഖരങ്ങളും വെട്ടിക്കളഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഇതിന്റെ ഇലകളും ശിഖരങ്ങളും വെട്ടി നീക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കാറ്റടിച്ചാല്‍ മരം എപ്പോള്‍ വേണമെങ്കിലും മറിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്. നിരവധി കാല്‍നട യാത്രക്കാരും  വാഹനങ്ങളും കടന്ന് പോകുന്ന റോഡ് കൂടിയാണിത്. ഇതിന് പുറമേ വൈദ്യുത ലൈനും നിരവധി വ്യാപാര സ്ഥാപനങ്ങളും ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തിരമായി പൊതുമരാമത്ത് വകുപ്പധികൃതര്‍ ഇടപെട്ട് പ്രശ്‌ന പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം. എന്തെങ്കിലും അപകടം ഉണ്ടായാല്‍ മാത്രമേ നടപടിയുമായി രംഗത്തെത്തൂവെന്ന നയത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിന്‍മാറണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!