ChuttuvattomThodupuzha

തകര്‍ന്ന റോഡ് നന്നാക്കാന്‍ അധികൃതര്‍ തയാറായില്ല ; നാട്ടുകാര്‍ ശ്രമദാനമായി നന്നാക്കി

ആലക്കോട് : നാളുകളായി തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാതെ കിടന്നിരുന്ന തലയനാട് – കോളപ്ര റോഡ് നാട്ടുകാര്‍ ശ്രമദാനമായി നന്നാക്കി. ആലക്കോട്, കുടയത്തൂര്‍ പഞ്ചായത്തുകളെയും തൊടുപുഴ, ഇടുക്കി നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന റോഡില്‍ വര്‍ഷങ്ങളായി മെയ്ന്റ്‌നന്‍സ് വര്‍ക്കുകളോ റീ ടാറിംഗോ നടത്തിയിരുന്നില്ല. ഇതുമൂലം റോഡ് പൂര്‍ണമായും കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലായി. രാപകല്‍ വ്യത്യാസമില്ലാതെ ഇരു ചക്ര വാഹനങ്ങളടക്കം അപകടത്തില്‍പ്പെടുന്നത് പതിവായി. ഇതോടെ നാട്ടുകാര്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ വിവരം അറിയിച്ചെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ ശ്രമദാനമായി റോഡ് നന്നാക്കാന്‍ തീരുമാനിച്ചത്. റോഡിലെ പല അപകട ഗര്‍ത്തങ്ങളും കോണ്‍ക്രീറ്റ് ഇട്ട് നികര്‍ത്തി. ശ്രമദാനം തലയനാട് ലൂര്‍ദ് മാതാ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ തുമ്പമറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഈസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോഷി കുര്യച്ചന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജിമ്മി വെട്ടുകാട്ടില്‍, സാജു കാനാട്ട്, സിബി കൊട്ടാരം, ഡിയോണ്‍ മുണ്ടിയാങ്കല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!