Local LiveObitVannappuram

ബസ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വണ്ണപ്പുറം: ബസ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓടിയപാറ വരമ്പത്ത് അജിത്തി(35) നെ ആണ് വണ്ണപ്പുറം ടൗണിലെ ബസ് ജീവനക്കാര്‍ താമസിച്ചിരുന്ന വാടകക്കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് വിവരമെന്ന് കാളിയാര്‍ പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ജോലിയില്‍ നിന്ന് അവധിയെടുത്ത് മുറിയില്‍ തങ്ങുകയായിരുന്നു. ഒപ്പം താമസിച്ചിരുന്ന ജീവനക്കാര്‍ എത്തിയപ്പോഴാണ് ഇയാളെ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ബുധനാഴ്ച പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അവിവാഹിതനാണ്. അച്ഛന്‍: ആനന്ദന്‍, അമ്മ: അമ്മിണി.

Related Articles

Back to top button
error: Content is protected !!