Local LiveVelliyamattom

സാമൂഹ്യ വിരുദ്ധരുടെ കരിയോയില്‍ പ്രയോഗം ; നിയമത്തിന് മുമ്പില്‍ കൊണ്ടു വരണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

വെള്ളിയാമറ്റം : സെന്റ് ജോസഫ് പള്ളി തിരുനാളിന്റെ ഭാഗമായി സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ കരിയോയില്‍ ഒഴിച്ച് നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ നിയമത്തിന്
മുമ്പില്‍ കൊണ്ടു വരണമെന്ന് മിഷന്‍ 2014 മായി ബന്ധപ്പെട്ട് ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒരു നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നടപടി ആരംഭത്തിലെ ഇല്ലാതാക്കണമെന്ന്‌ ആവശ്യപ്പെട്ട് പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കുവാനും കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് കെ.എം ഹംസ അധ്യക്ഷത വഹിച്ച യോഗം കെപിസിസി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ മനോജ് കോക്കാട്ട് ഉദ്ഘാടനം ചെയ്തു. നേതാക്കളായ സോയി ജോസഫ്, ബെന്നി വെട്ടിമറ്റം, ജോസ് കോഴിക്കാട്ടില്‍, അലക്‌സ് പന്നിമറ്റം, ഫ്രാന്‍സിസ് കുറുംന്തോട്ടി, സന്ധ്യ, സോണി കിഴക്കേക്കര, അബിന്‍ ജോയി, മോഹന്‍ദാസ് പുതുശ്ശേരി,ജിസണ്‍ അഗസ്റ്റ്യന്‍, ഹെന്‍ട്രി വെള്ളാപ്പിള്ളില്‍, ജിമ്മി കിഴക്കേക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!