ChuttuvattomThodupuzha

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി

തൊടുപുഴ : ഓപ്പറേറ്റര്‍മാരെ ദ്രോഹിക്കുന്ന കെഎസ്ഇബി നിലപാടുക്കള്‍ക്കെതിരെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ കെഎസ്ഇബി ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ഗാന്ധിസ്‌ക്വയറില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ ജില്ലയില്‍ നിന്നുള്ള നൂറില്‍പ്പരം ഓപ്പറേറ്റര്‍മാര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ധര്‍ണ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു.

ചെറുകിട സംരംഭകരായ കേബിള്‍ ഓപ്പറേറ്റര്‍മാരെ ഇല്ലാതാക്കി കുത്തകകള്‍ക്ക് വഴിയൊരുക്കുന്ന കെഎസ്ഇബി നിലപാട് തിരുത്തണമെന്നും അല്ലാത്തപക്ഷം ഓപ്പറേറ്റര്‍മാര്‍ക്കൊപ്പം പൊതുജനങ്ങളും നിരത്തിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ്, സിഒഎ സംസ്ഥാന ട്രഷറര്‍ സിബി പി.എസ്, ജില്ലാ പ്രസിഡന്റ് സനീഷ് മാനുവല്‍, സെക്രട്ടറി ഷാജി സി. ജോസഫ്, സംസ്ഥാന കമ്മറ്റിയംഗം അഗസ്റ്റ്യന്‍ കെ. ഡാനിയേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!