ChuttuvattomThodupuzha

പുറപ്പുഴയില്‍ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു

തൊടുപുഴ : പുറപ്പുഴയില്‍ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു. വന്യമൃഗആക്രമണത്തിലാണ് പശുക്കിടാവ് ചത്തതെന്ന സംശയത്തില്‍ പ്രദേശവാസികള്‍ ആശങ്കയിലായി. പുറപ്പുഴ മുണ്ടുനടക്കവലയില്‍ കാരക്കല്‍ ബേബിയുടെ പശുക്കിടാവാണ് ചത്തത്. പുരയിടത്തില്‍ അഴിച്ചു വിട്ടിരിക്കുകയായിരുന്ന പശുക്കിടാവിനെ ഇന്ന് രാവിലെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീര ഭാഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു ജഡം കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും മുട്ടം ഫോറസ്റ്റ് ഓഫീസില്‍ നിന്നും വനംവകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. ചെന്നായ പോലെയുള്ള കാട്ടുമൃഗത്തിന്റെ ആക്രമണത്തിലായിരിക്കാം പശുക്കിടാവ് ചത്തതെന്നാണ് നിഗമനമെന്ന് മുട്ടം റേഞ്ച് ഓഫീസര്‍ പറഞ്ഞു. വെറ്ററിനറി സര്‍ജന്റെ മേല്‍നോട്ടത്തില്‍ ജഡം പോസ്റ്റുമോര്‍ട്ടം നടത്തി. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഭാസ്‌കരന്‍, വൈസ് പ്രസിഡന്റ് സിനി ജസ്റ്റിന്‍, ബ്ലോക്ക് മെമ്പര്‍ മാര്‍ട്ടിന്‍ ജോസഫ് , പഞ്ചായത്തംഗം ജിനി ടോമി എന്നിവരും സ്ഥലത്തെത്തി.

 

Related Articles

Back to top button
error: Content is protected !!