AccidentVannappuram

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വാഹനങ്ങളില്‍ ഇടിച്ച് അപകടം

വണ്ണപ്പുറം : നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വാഹനങ്ങളില്‍ ഇടിച്ച് അപകടം. ഇന്ന് വൈകിട്ട് വണ്ണപ്പുറം പ്ലാന്റേഷന്‍ ജംഗ്ഷനില്‍ ഗുരുമന്ദിരത്തിന് സമീപമാണ് അപകടമുണ്ടായത്. വണ്ണപ്പുറം ടൗണില്‍ സ്റ്റുഡിയോ നടത്തുന്ന മുജീബിന്റെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. കാളിയാര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Related Articles

Back to top button
error: Content is protected !!