AccidentVannappuram

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; ഒരാള്‍ക്ക് പരിക്ക്

വണ്ണപ്പുറം : വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട്‌
താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ഒരാള്‍ക്ക് പരിക്ക്. തൊമ്മന്‍കുത്ത് – വണ്ണപ്പുറം റൂട്ടില്‍ ഗള്‍ഫ് നഗറിന് സമീപം കയറ്റം കയറിവന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് 10 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള അഞ്ച് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. മറ്റു യാത്രക്കാര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടമുണ്ടായയുടന്‍ പ്രദേശവാസികളെത്തി കാറിന്റെ ചില്ലു തകര്‍ത്താണ് യാത്രക്കാരെ പുറത്തെടുത്തത്. തൊമ്മന്‍കുത്ത് കാണാന്‍ എത്തി തിരികെ പോകുമ്പോഴായിരുന്നു അപകടം. പ്രദേശത്ത് അപകടങ്ങള്‍ പതിവാണെന്നും ഇവിടെ തെരുവ് വിളക്കുപോലുമില്ലാത്തത് രാത്രി യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. സ്ഥിരം അപകട മേഖലയായ ഇവിടെ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ ഇടപെട്ട് അപകട സാഹചര്യം ഒഴിവാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!