AccidentArakkulam

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മൂലമറ്റം : നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അറക്കുളം മൈലാടിയില്‍ ഇന്ന് 2.30 ഓടെയാണ് അപകടമുണ്ടായത്. കട്ടപ്പന ചെറുതോണി ഭാഗത്തേക്ക് പോകുകയായിരുന്ന മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഓലിക്കുന്നേല്‍ സണ്ണിയുടെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. അപകട സമയം സണ്ണിയും കുടുംബവും വീട്ടില്ലിലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇടുക്കി ഭാഗത്ത് നിന്നും വരികയായിരുന്ന വാഹനത്തിന് വശം കൊടുത്തപ്പോള്‍ റോഡിന്റെ മറുവശത്ത് കൂട്ടിയിട്ടിരിക്കുന്ന മെറ്റലിലും പാറപ്പൊടിയിലും തെന്നി വാഹനം മറിയുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.വാഹനത്തിനകത്ത് കുടുങ്ങിയ അബ്ദുള്‍ റഹ്‌മാനെ പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തെത്തിച്ചു. ഇയാള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സമാനമായ രീതിയില്‍ ഇതിനു മുമ്പും പ്രദേശത്ത് അപകടങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ ക്രാഷ് ബാരിയര്‍ ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ പതിവാകുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!