ChuttuvattomThodupuzha

എകെവിഎംഎസ് തൊടുപുഴ താലൂക്ക് യൂണിയന് എതിരെ കൊടുത്ത നിരോധന ഉത്തരവ് കോടതി തള്ളി

തൊടുപുഴ : എകെവിഎംഎസ് തൊടുപുഴ താലൂക്ക് യൂണിയന് എതിരെ കൊടുത്ത നിരോധന ഉത്തരവ് കോടതി തള്ളി. അഡ്വ പി ആര്‍ ദേവദാസ് നേതൃത്വം നല്‍കുന്ന അഖില കേരള വിശ്വകര്‍മ്മ മഹാസഭയുടെ തൊടുപുഴ താലൂക്ക് യൂണിയന്‍ ഭാരവാഹികളോ അവരുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന സഭ അംഗങ്ങളോ അഖില കേരള വിശ്വകര്‍മ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്‍ ഓഫീസ് ഉപയോഗിക്കുന്നതിനെ തടഞ്ഞുകൊണ്ട് കെ കെ അജിത് കുമാര്‍ , കെജി ബിനു എന്നിവര്‍ തൊടുപുഴ മുന്‍സിഫ് കോടതിയില്‍ നിന്ന് നേടിയ താല്‍ക്കാലിക നിരോധന ഉത്തരവ് തൊടുപുഴ മുന്‍സിഫ് കോടതി തള്ളി.

ഹര്‍ജിക്കാര്‍ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചു വെച്ചാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് എന്ന് നിരീക്ഷിച്ച കോടതി, അഖില കേരള വിശ്വകര്‍മ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്‍ അഡ്വ. പി ആര്‍ ദേവദാസ് വിഭാഗം സമര്‍പ്പിച്ച 12 പ്രമാണങ്ങള്‍ വിശദമായി പരിശോധിച്ച്
ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം ഹര്‍ജിക്കാര്‍ അഖില കേരള വിശ്വകര്‍മ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന് എതിരെ നേടിയ താല്‍ക്കാലിക നിരോധ ഉത്തരവ് തള്ളിക്കൊണ്ട് തൊടുപുഴ മുനിസിഫ് നിമിഷ അരുണ്‍ ഉത്തരവായി. അഖില കേരള വിശ്വകര്‍മ്മ മഹാസഭ തൊടുപുഴ യൂണിയന് വേണ്ടി എം എസ് വി അസോസിയേറ്റ്‌സിലെ അഭിഭാഷകരായ അഡ്വ.എം സ് വിനയരാജ്, അഡ്വ.ശ്രീഹര്‍ഷന്‍ ജി, അഡ്വ. ബാബു പള്ളിപ്പാട്ട്, അഡ്വ. കെവിന്‍ ജോര്‍ജ്, അഡ്വ. ഗിരിമോന്‍ തയ്യില്‍, അഡ്വ. അതുല്യ എന്നിവര്‍ ഹാജരായി.

 

 

Related Articles

Back to top button
error: Content is protected !!