ChuttuvattomThodupuzha

പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം നടത്തി കെഎസ്‌യു ജില്ലാ കമ്മിറ്റി

തൊടുപുഴ : കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ അവകാശ പത്രിക മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ ക്രൂരമായി മര്‍ദിച്ചതിലും പ്രതിഷേധിച്ച് കെഎസ്‌യു ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ അവസാനിച്ചു. പിണറായി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെയും എസ്എഫ്‌ഐ കലാലയങ്ങളെയും തകര്‍ക്കുകയാണ്, ഇതിനെതിരെയുള പ്രതിഷേധ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് കരുതണ്ടെന്ന് ജില്ലാ പ്രസിഡന്റ് നിതിന്‍ ലൂക്കോസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ്, കെഎസ്.യു ജില്ലാ ഭാരവാഹികളായ അജു റോബര്‍ട്ട്, ജയ്‌സണ്‍ തോമസ്, റിസ്വാന്‍ പാലമൂടന്‍, അഷ്‌കര്‍ ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു. നേതാക്കളായ റഹ്‌മാന്‍ ഷാജി, അല്‍ത്താഫ് സുധീര്‍, ജോസിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!