ChuttuvattomThodupuzha

തൊടുപുഴയില്‍ കളം നിറഞ്ഞ് ഡീന്‍ കുര്യാക്കോസ്

തൊടുപുഴ : യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് തൊടുപുഴ നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി. കുടയത്തൂര്‍, അറക്കുളം, വെള്ളിയാമറ്റം, ആലക്കോട് എന്നി പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭ പരിധിയിലുമാണ് ഇന്ന് പര്യടനം നടത്തിയത്. രാവിലെ കോളപ്രയില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം പര്യടനം ഉദ്ഘാടനം ചെയ്തു. എം.കെ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.ജെ ജേക്കബ്, ജോയി തോമസ്, എം.എന്‍ ഗോപി, കെ.എസ് സിറിയക്, കെ സുരേഷ് ബാബു, എന്‍.എ ബെന്നി, എ.എം ഹാരിദ്, ജോസി ജേക്കബ്, മനോജ് കോക്കാട്ട്, ജാഫര്‍ ഖാന്‍ മുഹമ്മദ്, കെ.കെ മുരളീധരന്‍, ടോമി പാലക്കല്‍, ഫ്രാന്‍സിസ് പടിഞ്ഞാറ, സി.വി സുനിത, ഇന്ദു സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് കുടയത്തൂര്‍, മുസ്ലിം പള്ളി, കാഞ്ഞാര്‍, ആശുപത്രിപ്പടി, പന്ത്രാണ്ടം മൈല്‍, അശോക കവല, മൂലമറ്റം, ഗുരുതി കുളം, കരിപ്പിലങ്ങാട്, കുളമാവ്, പൂമാല എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. ഡീന്‍ കുര്യാക്കോസിന് പിന്തുണ അറിയിച്ച് വനിതകളും കുട്ടികളും അടക്കം നിരവധി പേരാണ് ഓരോ പോയിന്റിലും സ്വീകരിക്കുവാന്‍ എത്തിച്ചേര്‍ന്നത്.അമ്മമാര്‍ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചും ആരതി ഉഴിഞ്ഞുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. ഉച്ചയ്ക്ക് ശേഷം പന്നിമറ്റം, വെള്ളിയാമറ്റം, ഇളംദേശം, കലയന്താനി, ചിലവ്, ശാസ്താംപാറ, ഇടവെട്ടി, കുമ്മംകല്ല്, ഉണ്ടപ്ലാവ്, മങ്ങാട്ടു കവല എന്നിവിടങ്ങളില്‍ പര്യടനത്തിന്റെ ഭാഗമായി ഡീന്‍ കുര്യാക്കോസ് സ്വീകരണം ഏറ്റുവാങ്ങി. കനത്ത വെയിലിനെ അവഗണിച്ച് യുവതി യുവാക്കളും മുതിര്‍ന്നവരും വലിയ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് നല്‍കിയത്. വൈകിട്ട് കാഞ്ഞിരമറ്റം, ഒളമറ്റം പാറ, ലക്ഷം വീട്, നടുകണ്ടം, പാറക്കടവ്, കോലാനി, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് വേങ്ങല്ലൂരില്‍ സമാപിച്ചു.

മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി സമാപന സമ്മേളനം വേങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്തു. നാളെ ദേവികുളം നിയോജക മണ്ഡലത്തില്‍ ഡീന്‍ കുര്യാക്കോസ് പര്യടനം നടത്തും. കാന്തല്ലൂര്‍, മറയൂര്‍, മൂന്നാര്‍ മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് അനുഗ്രഹം തേടും.

തൊടുപുഴയില്‍ കേന്ദ്രിയ വിദ്യാലയം യഥാര്‍ത്ഥ്യമാകുന്നു : ഡീന്‍ കുര്യാക്കോസ്

ഇടുക്കി ജില്ലയിലെ രണ്ടാമത്തെ കേന്ദ്രിയ വിദ്യാലയം യാഥാര്‍ത്ഥ്യത്തിലേക്കെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. പദ്ധതിയുടെ എല്ലാ നടപടിക്രമങ്ങള്‍ളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. തൊടുപുഴയില്‍ സ്ഥാനാര്‍ത്ഥി പര്യടനത്തിന് നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല ആയുര്‍വേദ ആശുപത്രിയില്‍ സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍ 1 കോടി രൂപ വിനിയോഗിച്ച് ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചു. 10 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ യഥാര്‍ത്ഥ്യമാകുന്നത്. തൊടുപുഴയില്‍ നഗരസഭ ലൈബ്രറിക്കും തുക അനുവദിച്ചിട്ടുണ്ട്. മുണ്ടേക്കല്ലില്‍ തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫിസിന് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ ആരംഭിക്കും. 247.61 കോടി രൂപയുടെ വികസന പദ്ധതികള്‍ ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയതായും ഡീന്‍ പറഞ്ഞു. 6 റോഡുകളും ഒരു പാലവും പ്രധാനമന്ത്രി ഗ്രാമീണ സദക് യോജനയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തില്‍ അനുവദിച്ചതായും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!