ChuttuvattomThodupuzha

ഭൗതീക ആത്മീയ വിദ്യാഭ്യാസ പുരോഗതിയാണ് സമസ്തയുടെ ലക്ഷ്യം : സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

തൊടുപുഴ : ഭൗതീക ആത്മീയ വിദ്യാഭ്യാസ പുരോഗതിയാണ് സമസ്തയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.സമസ്ത ജില്ലാ ആസ്ഥാന മന്ദിരം കുമ്പംകല്ലില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുസമ്മേളനത്തില്‍ ദഅ്വ സെന്റര്‍ ചെയര്‍മാന്‍ എം.എസ് അബ്ദുല്‍ കബീര്‍ റഷാദി അധ്യക്ഷത വഹിച്ചു. സലാഹുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. സെയ്യിദ് സുല്‍ഫുദീന്‍ തങ്ങള്‍, എസ്.കെ.ഐ.എം.വി ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ എ.എം ഫരീദ് ഹാജി, കെ.ഇ മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ ജലീല്‍ ഫൈസി, എ.എച്ച് ഷാജഹാന്‍ മൗലവി, മുഹമ്മദ് ഹനീഫ് കാശിഫി, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ കരീം, പി.എ സൈദ് മുഹമ്മദ് മൗലവി, മുഹമ്മദ് സ്വാലിഹ് അന്‍വരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!