ChuttuvattomThodupuzha

അംഗന്‍വാടികളില്‍ പഠനോകരണപങ്ങളും കളിപ്പാട്ടങ്ങളും നല്‍കി കണ്ണിക്കാട്ട് കുടുംബം

തൊടുപുഴ : കല്ലൂര്‍ക്കാട് പഞ്ചായത്തിലെ അംഗന്‍വാടികളിലേയ്ക്ക് പഠനോകരണങ്ങളും കളിപ്പാട്ടങ്ങളും നല്‍കി കണ്ണിക്കാട്ട് കുടുംബം. പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബിക്ക് ഇവ കൈമാറി കണ്ണിക്കാട്ട് കുടുംബാംഗമായ ഹൊറൈസണ്‍ ഗ്രൂപ്പ് എം.ഡി എബിന്‍ എസ്. കണ്ണിക്കാട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിലെ ഒന്‍പത് അംഗന്‍വാടികളും സ്‌കൂളുകളും ശിശുസൗഹൃദമാക്കുന പദ്ധതിയുടെ ആദ്യഘട്ടമായാണ് പഠനോകരണങ്ങളും കളിപ്പാട്ടങ്ങളും നല്‍കിയത്. പഞ്ചായത്തിലെ അംഗന്‍വാടികളെല്ലാം ഇതിനോടകം പെയിന്റടിച്ച് വര്‍ണാഭമാക്കി കഴിഞ്ഞു. ഭിത്തികളില്‍ കുട്ടികളെ ആകര്‍ഷിക്കും വിധം ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. പഞ്ചായത്തിന്റെ വികസനത്തിന്റെ ഭാഗമായ പദ്ധതികള്‍ക്കെല്ലാം കൈത്താങ്ങാകുന്നത് എബിന്‍ എസ്. കണ്ണിക്കാട്ടാണ്. ഇതിന്റെ ആദ്യ പടിയായായിരുന്നു ഇന്നലത്തെ പഠനോപകരണ വിതരണം. പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജിബി എ.കെ, സണ്ണി സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് സെക്രട്ടറി സിബി കുന്നനാല്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജിലൂഷ്യന്‍ തോമസ്, ടിംപിള്‍ എബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!