ChuttuvattomThodupuzha

കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് കൂട്ട ധര്‍ണ നടത്തി

തൊടുപുഴ : കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ ട്രഷറികള്‍ക്ക് മുന്നില്‍ കൂട്ട ധര്‍ണ നടത്തി. ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണ കമ്മിഷനെ ഉടന്‍ നിയമിക്കുക, 2019 ലെ പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക അനുവദിക്കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് തൊടുപുഴ സബ് ട്രഷറിക്ക് മുന്നില്‍ നടത്തിയ ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. പെന്‍ഷന്‍ പരിഷ്‌കരണ കമ്മീഷനെ ഉടന്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കുള്ള നിവേദനം തൊടുപുഴ സബ് ട്രഷറി ഓഫീസര്‍ക്ക് ജില്ലാ സെക്രട്ടറി കെ.ആര്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ നല്‍കി.സംസ്ഥാന സമിതി അംഗം കെ.ജയശ്രീ, ജില്ല ട്രഷറര്‍ ശശിധരന്‍, ആര്‍.വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അറക്കുളം ജില്ല ട്രഷറിക്ക് മുന്നില്‍ നടത്തിയ കൂട്ട ധര്‍ണ്ണ ബി.സരളാദേവി ഉദ്ഘാടനം ചെയ്തു. ഗസറ്റഡ് ആഫീസേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി വി.കെ ബിജു മുഖ്യപ്രഭാഷണം നടത്തി. കരിമണ്ണൂര്‍ സബ് ട്രഷറിക്ക് മുന്നില്‍ നടത്തിയ കൂട്ട ധര്‍ണ പെന്‍ഷനേഴ്സ് സംഘ് ജില്ല വൈസ് പ്രസിഡന്റ് വി.എ നാരായണ പിള്ള ഉദ്ഘാടനം ചെയ്തു. പി.എം.രാമകൃഷ്ണന്‍, ജില്ല വൈസ് പ്രസിഡന്റ്, കൃഷ്ണന്‍, ജില്ലാ സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!