ChuttuvattomThodupuzha

ചക്കിക്കാവ് മേച്ചാല്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് പ്രദേശവാസികള്‍

കാഞ്ഞാര്‍ : ചക്കിക്കാവ് മേച്ചാല്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് പ്രദേശവാസികള്‍. കുടയത്തൂര്‍ പഞ്ചായത്തിലെ ചക്കിക്കാവ് മേച്ചാല്‍ റോഡ് വിമലഗരി പള്ളി ഭാഗം മുതല്‍ ഒരു കിലോമീറ്റര്‍ വരെ ടാറിംഗ് പൊളിഞ്ഞ് സഞ്ചാര യോഗ്യമല്ലാതായിട്ടും മൗനം പാലിച്ച് അധികൃതര്‍. ടൂറിസ്റ്റ് കേമ്രന്ദമായ ഇല്ലിക്കല്‍ക്കല്ലിലേയ്ക്ക് ഇവിടെ നിന്നും പത്ത് കിലോമീറ്റര്‍ മാത്രം ദൂരമാണുള്ളത്. ഇതില്‍ കുടയത്തൂര്‍ പഞ്ചായത്തിന്റെ പരിധിയിലുള്ള ഒരു കിലോമീറ്റര്‍ ഭാഗമാണ് തകര്‍ന്ന നിലയിലുള്ളത്. നിത്യേന നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. തകര്‍ന്ന റോഡിലൂടെ രോഗികളായവരെ ആശുപത്രിയിലേത്തിക്കുവാന്‍ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും റോഡുകള്‍ മോശമായതിനാല്‍ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെക്കെത്താന്‍ സഞ്ചാരികള്‍ മടിക്കുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.  പഞ്ചായത്തിന്റെ അനങ്ങാപ്പാറ നയം മൂലം പ്രദേശവാസികളും വിമലഗരി പള്ളി വികാരിയും ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് മണ്ണെടുത്ത് റോഡ് നന്നാക്കുകയാണിപ്പോള്‍. ഇതു മൂലമെങ്കിലും പഞ്ചായത്തിന്റെ കണ്ണു തുറന്ന് കാണുമെന്നുള്ള പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

 

Related Articles

Back to top button
error: Content is protected !!