AccidentArakkulam

നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

അറക്കുളം : നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ 2 ഓടെ തൊടുപുഴ പുളിയം മല റോഡില്‍ മൈലാടിയിലാണ് അപകടമുണ്ടായത്. കട്ടപ്പന ഭാഗത്ത് നിന്നും വരികയായിരുന്ന മിനി ലോറി റോഡരികിലെ സിഗ്‌നല്‍ ലൈറ്റിന്റെ തൂണിലും സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ പാല്‍ നിറച്ച ബാരലിലുമിടിച്ച് സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. നാഗപ്പുഴ സ്വദേശികളായ മിനിലോറി യാത്രികര്‍ പോത്തുമായി കട്ടപ്പന ഭാഗത്തേക്ക് പോയി തിരിച്ചു വരുംവഴിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. റോഡിലെ ഓടയടച്ച് മെറ്റലും പാറപ്പൊടിയും സ്റ്റോക്ക് ചെയ്തിരിക്കുന്നതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മൈലാടി ഭാഗത്ത് അപകടങ്ങള്‍ പതിവാകുകയാണ്.

Related Articles

Back to top button
error: Content is protected !!