ChuttuvattomThodupuzha

എന്‍ജിഒ യൂണിയന്‍ പ്രക്ഷോഭം സംഘടിപ്പിച്ചു

തൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക് കാലങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന പ്രമോഷന്‍ തകിടം മറിക്കുന്ന വിധം സമഗ്ര ശിക്ഷാ കേരളയില്‍ സെക്രട്ടറിയേറ്റില്‍ നിന്നും അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ നല്‍കിയത് അവസാനിപ്പിക്കണമെന്നും ഇത് സംബന്ധിച്ച് നിലവില്‍ ഇറക്കിയിരിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എന്‍ജിഒ യൂണിയനും കെജിഒഎ യും സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിച്ചു.

തൊടുപുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനം എന്‍ജിഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം ഹാജറ ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം പി.എം ഫിറോസ്,എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.കെ പ്രസുഭകുമാര്‍,കെജിഒഎ ജില്ലാ പ്രസിഡന്റ് സി.കെ ജയശ്രീ, എന്‍.ജി.ഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!