ChuttuvattomThodupuzha

എന്‍ജിഒ യൂണിയന്‍ കൂട്ടധര്‍ണ നടത്തി

തൊടുപുഴ :എല്ലാ കാഷ്വല്‍ സ്വീപ്പര്‍മാരെയും പാര്‍ടൈം ജീവനക്കാരാക്കുക,സ്ഥാപന ക്രമീകരണത്തിന്റെ ഭാഗമായി പുറത്താവുന്ന കാഷ്വല്‍ സ്വീപ്പര്‍മാരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുക എന്നി മുദ്രാവാക്യങ്ങളുയര്‍ത്തി എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ കൂട്ടധര്‍ണ നടത്തി.

സിവില്‍ സര്‍വീസിലെ ഏറ്റവും താഴെത്തട്ടിലുള്ള തുച്ഛവരുമാനക്കാരായ കാഷ്വല്‍സ്വീപ്പര്‍മാരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ദീര്‍ഘകാലമായി കേരള എന്‍ജിഒ യൂണിയന്‍ പ്രക്ഷോഭ രംഗത്താണ്. എന്നാല്‍ തികച്ചും ന്യായയുക്തവും മനുഷ്യത്വപരവുമായ ആവശ്യങ്ങള്‍ ഇതുവരെ അംഗീകരിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് എന്‍ജിഒ യൂണിയന്‍ സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും കൂട്ടധര്‍ണ നടത്തിയത്.

തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ കൂട്ടധര്‍ണ്ണ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം ഹാജറ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി ജോബി ജേക്കബ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍, വി.എസ്.എം നസീര്‍, കെ.എ ബിന്ദു ജില്ലാ സെക്രട്ടറി കെ.കെ പ്രസുഭകുമാര്‍, ജില്ലാ ജോ. സെക്രട്ടറി ടി.ജി രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!