ChuttuvattomThodupuzha

പ്രധാന മന്ത്രി രാജ്യത്തോട് മാപ്പ് പറയണം; വനിതാ കോണ്‍ഗ്രസ് (എം) തൊടുപുഴ

തൊടുപുഴ : മണിപ്പൂരില്‍ രണ്ട് യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് വനിതാ കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.പ്രതികളെ സംരക്ഷിക്കുന്നനിലപാട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടരുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ക്രൈസ്തവിശ്വാസികളായ വനിതകളെ തിരഞ്ഞ് പിടിച്ച് മാനഭംഗപ്പെടുത്തുകയും കുട്ടികളെ ചുട്ടുകരിക്കുകയും ചെയ്തത് ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് അപമാനമാണ്. മണിപ്പൂര്‍ അക്രമത്തിന്റെ പേരില്‍ മറ്റു സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങളെ അക്രമിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ഷാനി ബെന്നി അധ്യക്ഷത വഹിച്ചു. പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ മുഖ്യ പ്രഭാഷണം നടത്തി. അംബിക ഗോപാലകൃഷ്ണന്‍, ലാലി ജോസി, ശാന്ത പൊന്നപ്പന്‍, ആതിര രാമചന്ദ്രന്‍, ജിന്റു തോമസ്,ഷെല്ലി ടോമി, മിനി അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!