Thodupuzha

സ്‌കൂള്‍ വാര്‍ഷികം നടത്തി 

പന്നിമറ്റം: വെള്ളിയാമറ്റം സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിന്റെ 72-ാമത് സ്‌കൂള്‍ വാര്‍ഷികം നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റ്റെസിമോള്‍ മാത്യു വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു. വെള്ളിയാമറ്റം പഞ്ചായത്ത് മെമ്പര്‍ ഷേര്‍ളി ജോസുകുട്ടി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവല്‍ വരിക്കമാക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി സെലീനാമ്മ ഡേവിഡ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സജി മൈലാടി, എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍ ഡാനി ജോസ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ സോഫി ജോസഫ്, മാസ്റ്റര്‍ നയന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

Related Articles

Back to top button
error: Content is protected !!