ChuttuvattomThodupuzha

ഉപാസന സാംസ്‌കാരിക കേന്ദ്രത്തില്‍ സെമിനാര്‍ ഞായറാഴ്ച

തൊടുപുഴ : ജ്യോതി സൂപ്പര്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഉപാസന ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകിട്ട് 5 ന് ബജറ്റ് 2024-25 ഒരു വിലയിരുത്തല്‍ എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

സാമ്പത്തിക വിദഗ്ധനും, സീനിയര്‍ ജെര്‍ണലിസ്റ്റുമായ ടി. സി മാത്യു സെമിനാര്‍ നയിക്കും.വിഷയത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനും അവസരം ഉണ്ടായിരിക്കുമെന്നും, പ്രവേശനം സൗജന്യമായിരിക്കുമെന്നും ഉപാസന ഡയറക്ടര്‍ ഫാ. പ്രിന്‍സ് പരത്തിനാല്‍ സിഎംഐ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!