Thodupuzha

തെരുവില്‍ നടക്കുന്നവരെ നായ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി.

ന്യൂഡല്‍ഹി: തെരുവില്‍ നടക്കുന്നവരെ നായ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. അപകടകാരികളായതും പേ വിഷബാധയുള്ളതുമായ നായ്ക്കളെ പ്രത്യേക കേന്ദ്രങ്ങളില്‍ അടച്ചുകൂടെയെന്നും കോടതി ചോദിച്ചു.

 

കേരളത്തിലെ തെരുവുനായ പ്രശ്‌നത്തില്‍ ഈ മാസം 28ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നം സംബന്ധിച്ച വിവിധ ഹര്‍ജികളിലാണ് കോടതി വിശദമായ വാദം കേട്ടത്.

 

പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ എടുത്തവര്‍ പോലും മരിച്ച സംഭവങ്ങള്‍ ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

 

തെരുവുനായ്ക്കളെ കൊന്നുകളയാൻ അനുവദിക്കരുതെന്നു മൃഗസ്‌നേഹികളുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. അപകടകാരികളായ നായ്ക്കളെ കൊല്ലാന്‍ നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

 

ഈ മാസം 28ന് മുമ്പ് തെരുവുനായ പ്രശ്‌നം പരിഹരിക്കാനുള്ള മുന്നു പേജില്‍ കവിയാത്ത നിര്‍ദേശങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇരുവിഭാഗങ്ങളോടും കോടതി ആവശ്യപ്പെട്ടു. ഈ മാസം 28ന് വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!