ChuttuvattomThodupuzha

ഇല്ലിചാരിയില്‍ ഭീതി പരത്തുന്ന പുലിയെ പിടികൂടണം : ജനപ്രതിനിധികള്‍

തൊടുപുഴ : കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയില്‍ ഭീതി പരത്തുന്ന പുലിയെ ഉടന്‍ പിടികൂടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ് ആവശ്യപ്പെട്ടു. രണ്ടു മാസത്തോളമായി പ്രദേശം പുലിയുടെ ആക്രമണ ഭീതിയുടെ നിഴലിലാണ്. വനംവകുപ്പ് കൂടു സ്ഥാപിച്ചെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും പുലി കെണിയില്‍ വീഴാത്ത സാഹചര്യത്തില്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുട്ടം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പുലിയെ കണ്ടതായി പരാതി ലഭിച്ച സാഹചര്യത്തില്‍ അടിയന്തരമായി പുലിയെ പിടികൂടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് ജനങ്ങളില്‍ ഉണ്ടായിട്ടുള്ള ഭീതി അകറ്റണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു.

തൊടുപുഴ നഗരസഭയില്‍ പാറക്കടവ് മഞ്ഞുമാവ് പ്രദേശത്ത് പുലിയെ കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചതിനാല്‍ വനംവകുപ്പ് ഇവിടെ ക്യാമറ സ്ഥാപിക്കണമെന്ന് നഗരസഭാ അധ്യക്ഷന്‍ സനീഷ് ജോര്‍ജ് ആവശ്യപ്പെട്ടു. പുലിയെ പിടികൂടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൂട് സ്ഥാപിക്കണമെന്നും ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ഹരി എ്‌നനിവര്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!