Local LiveMoolammattam

കുരുതിക്കളം, മൈലാടി പ്രദേശങ്ങളില്‍ മോഷണം വ്യാപകമാകുന്നു

മൂലമറ്റം: കുരുതിക്കളം മൈലാടി, ഇലപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ മോഷണം വ്യാപകമാകുന്നു. ഒട്ടുപാല്‍, പിണ്ടി പാല്‍, വാഴക്കുല, ചക്ക തുടങ്ങിയവയാണ് മോഷണം. രണ്ട് മാസത്തോളമായി മോഷണം തുടങ്ങിയിട്ട്. ഓട്ടോറിക്ഷയില്‍ പിണ്ടി പാല്‍ കൊണ്ടുപോയി മൂലമറ്റത്ത് കൊടുത്തതായി പറഞ്ഞിട്ടും സിസിടിവി നോക്കാന്‍ പോലും പോലീസ് തയ്യാറാകുന്നില്ലന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഇലപ്പള്ളി കുളത്തിനാല്‍ അന്നമ്മയുടെ പുരയിടത്തില്‍ നിന്നും, വടക്കേത്ത് പുരയിടത്തില്‍ നിന്നും, കുരുതിക്കളത്ത് ഈറ്റക്കുന്നേല്‍ പുരയിടത്തില്‍ നിന്നുമാണ് മോഷണം നടത്തിയത്. പോലീസുകള്‍ വേണ്ട നടപടി സ്വീകരിക്കാത്തതിനാല്‍ ജില്ലാ പോലീസ് മേധാവി അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്ന് നാട്ടുക്കാര്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!