kodikulamLocal Live

വഴി വിളക്കില്ല; സന്ധ്യയായാല്‍ ഇരുട്ടിലമര്‍ന്ന് ചാലക്കമുക്ക് ജംഗ്ഷന്‍

കോടിക്കുളം : തൊടുപുഴ – വണ്ണപുറം റൂട്ടിലെ ചാലക്കമുക്ക് ജംഗ്ഷനില്‍ വഴിവിളക്ക് തെളിയതായിട്ട് രണ്ട് വര്‍ഷത്തില്‍ അധികമായെങ്കിലും പുനസ്ഥാപിക്കാന്‍ നടപടിയില്ല. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പലവട്ടം അധികൃതരെ പരാതി അറിയിച്ചെങ്കിലും കരാറുകാരെ പഴിചാരുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. താരതമ്യേനെ ചെറിയ ജംഗ്ഷനായ ഇവിടെ വ്യാപാര സ്ഥാപനങ്ങള്‍ നേരെത്തെ തന്നെ അടച്ച് പോകുന്നത് കൊണ്ടും വഴിവിളക്കിന്റെ അഭാവം കൊണ്ടും സന്ധ്യ കഴിഞ്ഞാല്‍ ഇവിടം പൂര്‍ണമായി ഇരുട്ടിലാണ്. ഇത് മൂലം തൊടുപുഴ ഉള്‍പ്പെടെ സമീപ പട്ടണങ്ങളില്‍ നിന്നും വൈകിയെത്തുന്ന വിദ്യാര്‍ത്ഥികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

കൂടാതെ സമീപത്തെ എസ്റ്റേറ്റിലും ഫാമുകളിലും ജോലി ചെയുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ സങ്കേതവുമാണിവിടം. ഇതിന് പുറമേ റോഡിന് ഒരു വശം വിജനമായ തോട്ടം ആയതിനാല്‍ ഇഴ ജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. എല്ലാ ബജറ്റുകളിലും വഴിവിളക്കുകളുടെ മെയ്ന്റ്‌നന്‍സിനായി തുക മാറ്റി വയ്ക്കുന്നുണ്ടങ്കിലും ഇതൊന്നും കാര്യക്ഷമമായി ഉപയോഗിക്കുന്നില്ലെന്നും ആക്ഷേപം ഉണ്ട്. മാത്രമല്ല സമീപത്തെ വെയ്റ്റിംഗ് ഷെഡിന് സമീപം നില്‍ക്കുന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞു തൂങ്ങി യാത്രകാര്‍ക്കു ഭീഷിണിയാകും വിധം റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുകയാണ്. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ പഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും ഉദാസീനത വെടിഞ്ഞ് വേണ്ട നടപടി സ്വീകരിക്കണം എന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!