ChuttuvattomThodupuzha

കിണര്‍ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ വയോധികന് രക്ഷകരായി തൊടുപുഴ അഗ്നിരക്ഷാ സേന

തൊടുപുഴ : കിണര്‍ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ വയോധികന് രക്ഷകരായി തൊടുപുഴ അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ തൊടുപുഴ കോലാനിക്കു സമീപം പാറക്കടവ് പുത്തന്‍പുരക്കല്‍ സുദര്‍ശന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ നാകപ്പുഴ തട്ടാംപറമ്പില്‍ വിജയന്‍ (62) ആണ് കിണറ്റില്‍ കുഴഞ്ഞുവീണത്. ഏണിയിലും തൊട്ടി കെട്ടിയ കയറിലും പിടിച്ച് കിടക്കുകയായിരുന്ന വിജയനെ തൊടുപുഴ അഗ്നിരക്ഷാ സേനാ സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

35 അടി താഴ്ചയുള്ള കിണറ്റില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞ് മൂലം വിജയന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയും കിണറ്റില്‍ കുടുങ്ങുകയുമായിരുവെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജയനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ സ്റ്റേഷന്‍ ഓഫീസര്‍ എം.എച്ച്.അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ടി.കെ.വിവേക്, അഭിലാഷ്, ജൂബി തോമസ്, ജിനീഷ് കുമാര്‍, പി.എന്‍.അനൂപ്, അനില്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

 

Related Articles

Back to top button
error: Content is protected !!