ChuttuvattomThodupuzha

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും മുന്‍ മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന ടി.ജെ ജോസഫ് (ഔതചേട്ടന്‍) അനുസ്മരണം നടത്തി

തൊടുപുഴ : ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും മുന്‍ മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന ടി.ജെ ജോസഫ് (ഔതചേട്ടന്‍) അനുസ്മരണം നടത്തി. തൊടുപുഴയിലെ പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ച കറ പുരളാത്ത വ്യക്തിത്വത്തിന് ഉടമയും തൊടുപുഴ മുനിസിപ്പാലിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനകീയ ചെയര്‍മാനും പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയും ആയിരുന്നു ടി.ജെ എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്‍ അനുസ്മരിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആക്ടിംഗ് പ്രിസിഡന്റ് ഷിബിലി സാഹിബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്ദു സുധാകരന്‍, ടി ജെ പീറ്റര്‍, എന്‍ ഐ ബെന്നി,ജോയി മൈലാടി, ജാഫര്‍ ഖാന്‍ മുഹമ്മദ് , ഫിലിപ്പ് ചേരിയില്‍,സുരേഷ് രാജു, കൃഷ്ണന്‍ കണിയാപുരം, എസ് ഷാജഹാന്‍, ഷാഹുല്‍ മങ്ങാട്ട്, ബോസ് തളിയന്‍ചിറ , പി എസ് ജേക്കബ്, ടി പി ദേവസ്യ,വി ജി സന്തോഷ് കുമാര്‍ പി വി അച്ചാമ്മ,കെ പി റോയി,ബിന്ദു ദിനേശന്‍, പി പി കാസിം, ടി കെ നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റോബിന്‍ മൈലാടി,രാജേഷ് ബാബു, സുഭാഷ് കുമാര്‍, സെബാസ്റ്റ്യന്‍ മാത്യു, എം എച്ച് സജീവ്, ജോസഫ് മാണി, മാര്‍ട്ടിന്‍ ജോസഫ്, ബേബി വണ്ടനാനി തുടങ്ങിയവര്‍ അനുസ്മരണ സമ്മേളനത്തിന് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!