Thodupuzha

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ബിജു രാജി വച്ചു

തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ബിജു സ്ഥാനം ഒഴിഞ്ഞു. യു.ഡി.ഫ് ധാരണപ്രകാരം രണ്ടര വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് രാജി. അടുത്ത രണ്ട് വര്‍ഷം കേരളാ കോണ്‍ഗ്രസിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം. മുന്നണി പ്രകാരം ജൂണ്‍ 30ന് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വയ്ക്കേണ്ടതാണ്. എന്നാല്‍ പ്രസിഡന്റ് ട്രീസാ ജോസ് നിലവില്‍ രാജി വച്ചിട്ടില്ല. അടുത്ത അഞ്ചിനകം രാജി വയ്ക്കുമെന്നാണ് ട്രീസാ ജോസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. വനിതാ സംവരണമായ പ്രസിഡന്റ് പദവിയില്‍ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം പ്രസിഡന്റാകും.

 

Related Articles

Back to top button
error: Content is protected !!