ChuttuvattomThodupuzha

തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു

തൊടുപുഴ : നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച 18-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 12 വിദേശ സിനിമകള്‍ ഉള്‍പ്പെടെ 16 സിനിമകളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്. ഞായറാഴ്ച്ച വൈകിട്ട് സില്‍വര്‍ ഹില്‍സ് സിനിമാസില്‍ നടന്ന സമാപനസമ്മേളനത്തില്‍ ചലച്ചിത്ര സംവിധായകന്‍ റഹിം ഖാദര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്‍. രവീന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ മാനവ സംസ്‌കൃതി ജില്ലാ ചെയര്‍മാന്‍ എന്‍.കെ ബിജു , പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അജയ് വേണു പെരിങ്ങാശേരി , തപസ്യ കലാസാഹിത്യ വേദി ജില്ലാ വൈസ് പ്രസിഡന്റ് രമ പി. നായര്‍ , ഫിലിം സൊസൈറ്റി സെക്രട്ടറി എം.എം മഞ്ജുഹാസന്‍ , ട്രഷറര്‍ വില്‍സണ്‍ ജോണ്‍ , ജോയിന്റ് സെക്രട്ടറി സനല്‍ ചക്രപാണി ,എക്‌സ് കമ്മിറ്റി അംഗം അനിത മുരളി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!