ChuttuvattomThodupuzha

കോലാനി സൗത്ത് റസിഡന്റ്സ് അസോസിയേഷന്‍ 11-ാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

തൊടുപുഴ : കോലാനി സൗത്ത് റസിഡന്റ്സ് അസോസിയേഷന്‍ പതിനൊന്നാമത് വാര്‍ഷികാഘോഷവും സ്നേഹവിരുന്നും നടത്തി. നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് എ.എന്‍.ചന്ദ്രബാബു അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍മാരായ ആര്‍.ഹരി, മെര്‍ളി രാജു എന്നിവര്‍ പ്രസംഗിച്ചു.ഡോ.രാജു ഡി. കൃഷ്ണപുരം പ്രഭാഷണം നടത്തി. കവി തൊമ്മന്‍കുത്ത് ജോയിയെയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനാര്‍ഹരായ പവന്‍ സുധീഷ്, ഗൗരി ജയേഷ്, കാര്‍ത്തിക് മനോജ്, ദേവനന്ദ കെ. ദാസ്, ജയശങ്കര്‍ ജയേഷ്, എമിന്‍ സില്‍ജു, ശ്രേയ ബിജു എന്നിവരെ ആദരിച്ചു.

ട്രാക് പ്രസിഡന്റ് റ്റി.എം.ശശി, സെക്രട്ടറി സെബാസ്റ്റ്യന്‍ മാത്യു, ട്രഷറര്‍ സാലിക്കുട്ടി ജോസ്, ഡോക്ടര്‍ ആര്‍. വിനീത്, ജോസ് തോട്ടുങ്കല്‍, ശ്രീജ ജയേഷ്, ശ്രേയ ബിജു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി പി.എസ്. സുധീഷ് റിപ്പോര്‍ട്ടും ട്രഷറര്‍ എം.പി. ജോയി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് കഥാപ്രസംഗം, തിരുവാതിര, ഭരതനാട്യം, കവിതാലാപനം, നൃത്തം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. പുതിയ ഭാരവാഹികളായി എ.എന്‍. ചന്ദ്രബാബു (പ്രസിഡന്റ്), പി.എസ്. സുധീഷ് (സെക്രട്ടറി), എം.പി. ജോയി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!