Thodupuzha

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

തൊടുപുഴ: സേവാഭാരതി തൊടുപുഴ യൂണിറ്റും, കൊച്ചി ചൈതന്യ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സേവാഭാരതി രക്ഷാധികാരി രവീന്ദ്രന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിര്‍മാരായ സി. ജിതേഷ്, ജയലക്ഷ്മി, സേവാഭാരതി തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് ശിവരമാപിളള, സെക്രട്ടറി ശാലിനി സുധീഷ്, അനില്‍കുമാര്‍, ചൈതന്യ കണ്ണാശുപത്രി സ്പെഷ്യല്‍ കണ്‍സള്‍ട്ടന്റ് ഡോ.റേയ്സ്, സേവാഭാരതി തൊടുപുഴ യൂണിറ്റ് ട്രഷറര്‍ പി.കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സുള്ളവര്‍ക്ക് പദ്ധതി പ്രകാരം സൗജന്യ ചികിത്സയും തുടര്‍ ചികിത്സയും ലഭ്യമാക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ താക്കോല്‍ ദ്വാര, തിമിര ശസ്ത്രക്രിയയും അനുബന്ധ ചികിത്സകളും ലഭ്യമാക്കമെന്നും സംഘാടകര്‍ പറഞ്ഞു. അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്തോടെ വിദഗ്ദ്ധ ഡോക്ടമാരുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പില്‍ 250 ലധികം ആളുകള്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!