Moolammattam

അപകടഭീഷണി ഉയര്‍ത്തി മൂലമറ്റം റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു

മൂലമറ്റം: മൂലമറ്റം ടൗണിലെ പ്രധാന പാതയില്‍ ഗര്‍ത്തം രൂപപ്പെട്ടു. വാളികുളം സൂപ്പര്‍മാര്‍ക്കറ്റിന് മുന്‍വശത്തായാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ റോഡ് ഇടിഞ്ഞ് താഴ്ന്ന് വാഹനത്തിന്റെ ടയര്‍ താഴ്ന്നുപോവുകയായിരുന്നു. ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് വാഹനം ഉയര്‍ത്തി മാറ്റി. മൂലമറ്റം, കോട്ടമല, പുള്ളിക്കാനം പവര്‍ ഹൗസ് എന്നിവിടങ്ങളിലേയ്ക്ക് പോവാന്‍ നൂറുകണക്കിന് വാഹനങ്ങള്‍ ആശ്രയിക്കുന്ന റോഡിലാണ് ഗര്‍ത്തം രൂപപ്പെട്ട് അപകടഭീഷണി ഉയര്‍ത്തുന്നത്. പ്രൈവറ്റ് ബസ്സുകളും, കെഎസ്ആര്‍ടിസി ബസ്സും, ടൂറിസ്റ്റ് ബസ്സുകളും സഞ്ചരിക്കുന്ന ഇവിടെ പൊതുമരാമത്ത് വകുപ്പ് എത്രയും വേഗം കലുങ്ക് പണിത് അപകട ഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!