Thodupuzha

കാരിക്കോട് ജില്ലാ ആശുപത്രിയിലേക്കുള്ള നവീകരിച്ച റോഡ് തുറന്നു

തൊടുപുഴ: ജില്ലാ ആശുപത്രിയിലേക്കുള്ള റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഗതാഗതത്തിനായി തുറന്നു കൊടുത്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ മുടക്കിയാണ് റോഡ് നവീകരിച്ചത്. ആശുപത്രിയിലേക്കുള്ള പ്രധാന പാതയായ ഇത് മാസങ്ങളായി തകര്‍ന്ന് കിടക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ. ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി.എന്‍. അജി, ജില്ലാ പഞ്ചായത്ത് അംഗം സി.വി. സുനിത, തൊടുപുഴ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുദീപ്, ആര്‍.എം.ഒ ഡോ.സി.ജെ പ്രീതി, എച്ച്.എം.സി അംഗങ്ങളായ വി.എസ്. അബ്ബാസ്, ദിലീപ് മൊയ്തീന്‍ എന്നിവര്‍ പ്രസംഗിച്ചു

.

Related Articles

Back to top button
error: Content is protected !!